ജില്ലയിലെ യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്നതിനായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെ എ എസ് ഇ ഗവ: ഓഫ് കേരള), ജില്ലാ നൈപുണ്യ സമിതി എന്നിവരുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന സങ്കൽപ് പദ്ധതിയുടെ ഭാഗമായി ഇനി പറയുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൽഡർലി കെയർ കംപാനിയ൯, ഗവ സർട്ടിഫിക്കറ്റ് (സെക്ടർ സ്കിൽ കൗൺസിൽ), മിനിമം യോഗ്യത: പത്താം ക്ലാസ് ജയം .
പെൺകുട്ടികൾ,അല്ലെങ്കില്‍ എസ് സി/എസ് ടി/ബി പി എൽ വിഭാഗത്തിൽപെട്ട ആൺകുട്ടികൾ. ആകെ സീറ്റ് - 30, പ്രായപരിധി 18 - 45, പരിശീലന കാലാവധി 450 മണിക്കൂർ / മൂന്ന് മാസം. കേരളത്തിനകത്തും ഇന്ത്യക്ക് പുറത്തും സീനിയർ കെയർ മേഖലയിൽ ജോലി ഉറപ്പുനൽകുന്നു.
താല്പര്യമുള്ളവർ രണ്ട് ഫോട്ടോ, ആധാർ കോപ്പി, എസ് എസ് എൽ സി മാർക്ക് ലിസ്റ്റ് കോപ്പി, ജാതി സർട്ടിഫിക്കറ്റ് (എസ് സി, എസ് ടി), റേഷൻ കാർഡ് കോപ്പി, എന്നിവയുമായി സെ൯്റ് ആന്റണീസ് മിഷ൯ കാമ്പസ്, മോണിംഗ് സ്റ്റാർ ബിൽഡിങ്, രണ്ടാം നില, കച്ചേരിപ്പടി, എറണാകുളം
ഫോൺ: 9746327390, 8826620459. താത്പര്യമുള്ളവര്‍ ഡിസംബർ 11- ന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെടണം.
Post a Comment