അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ഇന്റേണ്‍ നിയമനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വിവിധ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

എക്‌സിക്യൂട്ടീവിന്റെ ഏഴ് ഒഴിവുകളാണുള്ളത്. 

യോഗ്യത: ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എം.ബി.എ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. 

ശമ്പളം: 25,350. പ്രായപരിധി: 2024 നവംബര്‍ 22ന് 40 വയസ്സ് കവിയരുത്.

ഗ്രാജ്വേറ്റ് ഇന്‍േറണിന്റെ ആറ് ഒഴിവുകളാണുള്ളത്. 

യോഗ്യത: ഏതെങ്കിലും ബിരുദം (എം.ബി.എയോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). 

സ്‌റ്റൈപ്പന്റ്: 12,500. പ്രായപരിധി 2024 നവംബര്‍ 22ന് 30 വയസ്സ് കവിയരുത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും നിയമനം. 

ഡിസംബര്‍ നാലിനകം https://asapkerala.gov.in/careers ലിങ്ക് വഴി അപേക്ഷിക്കണം. 

Post a Comment

Previous Post Next Post