കേരള സർക്കാരിന്റെ ഒടെപെക് വഴി ഗൾഫിലേക്ക് പുതിയ ജോലികൾക്കായി ആളുകളെ എടുക്കുന്നു.
യുഎഇയിലേക്ക് ആണ് ഫാബ്രിക്കേറ്റർ ഫിറ്റർ തുടങ്ങിയ ജോലികൾക്കായി നൂറിൽ കൂടുതൽ ആളുകളെ കേരള സർക്കാരിൻറെ സ്ഥാപനം വഴി തിരഞ്ഞെടുക്കുന്നത്. പരീക്ഷകളോ മറ്റ് കമ്മീഷൻ ഫീസുകളും ഒന്നും തന്നെ ഇല്ലാതെ ആയിരിക്കും തിരഞ്ഞെടുപ്പ്.
ആമസോണിൽ നിന്ന് എന്ത് വാങ്ങിയാലും, എസ്‌ബിഐ അക്കൗണ്ട് ഉള്ളവർക്ക് കാഷ്ബാക്ക്; എസ്‌ബിഐ ഇറക്കിയ ക്യാഷ്ബാക്ക് കാർഡ് എടുത്തവർക്കാണ് ഈ അവസരം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ തുറക്കുക
ടെക്നീഷ്യൻസ് കാറ്റഗറിയിലേക്കാണ് പ്ലേറ്റർ ഫാബ്രിക്കേറ്റർ എന്ന പോസ്റ്റിലേക്ക് 60 ആളുകളെ തിരഞ്ഞെടുക്കുന്നത്. പ്ലെറ്റർ ഫേബ്രിക്കേഷൻ എന്ന ജോലിക്ക് ആവശ്യമായ തസ്തികയിൽ ഐടിഐ സർട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കുകയും ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം പുതിയ കാർത്തിക്ക് ഉണ്ടായിരിക്കുകയും വേണം. ഷിപ്പ് യാർഡ് ഇൻഡസ്ട്രിയിൽ നിന്നാണ് പ്രവർത്തി പരിചയം എങ്കിൽ മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി പുരുഷനും 40 വയസ്സിന് താഴെയും ആയിരിക്കണം. 1600 എമിറേറ്റ്സ് ദിർഹമാണ് തുടക്ക ശമ്പളമായി ലഭിക്കുന്നത്. വിസയും ഇൻഷ്വറൻസും ജോലിക്ക് എടുക്കുന്ന കമ്പനി തന്നെ ഉദ്യോഗാർത്ഥിക്ക് നൽകും.
പൈപ്പ് ഫിറ്റർ എന്ന വേറെ തസ്തികയിലേക്കാണ് 60 ആളുകളെ തിരഞ്ഞെടുക്കുന്നത്. ഇതിനും പൈപ്പ് ഫിറ്റിംഗ് പഠിപ്പിക്കുന്ന അല്ലെങ്കിൽ അത് ചെയ്യാൻ പ്രാപ്തരാക്കുന്ന ഐടിഐ സർട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. ഇതിനും ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അത് ഷിപ്പിയാർഡ് ഇൻഡസ്ട്രിയൽ നിന്നാണെങ്കിൽ കൂടുതൽ അഭിലഷണീയവും ആണ്. ഈ ജോലിക്കും 40 വയസ്സ് കവിയാത്ത പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ശമ്പളം ഇതിനും 1600 എമിറേറ്റ്സ് ദിർഹവും അതുപോലെതന്നെ വിസയും ഇൻഷ്വറൻസും ജോലിക്ക് എടുക്കുന്ന കമ്പനി തന്നെ ഉദ്യോഗാർത്ഥികൾ നൽകുന്നതുമാണ്.
ഫ്ലിപ്പ്കാർട്ടിൽ നിന്ന് എന്ത് സാധനങ്ങൾ വാങ്ങിയാലും ക്യാഷ്ബാക്ക് കിട്ടും, കൂടുതൽ വിവരങ്ങൾ അറിയാം: ഇവിടെ തുറക്കുക
ഈ പറഞ്ഞ ജോലികളിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥി അപ്ഡേറ്റ് ചെയ്തിട്ടുള്ള ബയോഡാറ്റയും മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകളും പ്രവർത്തിപരിചയവും ഐഡന്റിഫിക്കേഷനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവിധ രേഖകളുടെ കോപ്പിയും താഴെ കൊടുക്കുന്ന ഇമെയിൽ അഡ്രസ്സിലേക്ക് അയക്കേണ്ടതാണ്.
ഇമെയിൽ വിലാസം: gulf@odepc.in
2023 ഒക്ടോബർ ഏഴാം തീയതിയോ അതിനുള്ളിലോ ആയിട്ട് വേണം അയക്കാൻ. ഒക്ടോബർ ഏഴിന് വൈകിട്ട് 5 മണിക്കുള്ളിൽ ഇത് ചെയ്തിരിക്കേണ്ടതാണ്. നേരിട്ട് സർക്കാരിൻറെ ഓഫീസുകളിൽ ചെന്നാൽ വിവരങ്ങൾ അറിയാം എന്നല്ലാതെ അപേക്ഷിക്കാൻ കഴിയുന്നതല്ല. തപാൽ വഴിയും അപേക്ഷയോ മറ്റു രേഖകളോ അയക്കേണ്ടതില്ല. ഇമെയിൽ ഐഡിയിലേക്ക് ആണ് ബയോഡേറ്റയും ബന്ധപ്പെട്ട എല്ലാ രേഖകളുടെയും പിഡിഎഫ് രൂപത്തിലുള്ള കോപ്പി അയക്കേണ്ടത്.
Post a Comment