പഴയകാല മലയാളം ഹിറ്റ് സിനിമകളിലെ യേശുദാസ് ആലപിച്ച ഗാനങ്ങൾ ഈ ആപ്പിലൂടെ നിങ്ങൾക്ക് എളുപ്പം കേൾക്കാവുന്നതാണ്.
നാൾ വഴി :
1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്.
പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ഏറ്റവും ഇളയ സഹോദരനായിരുന്ന ജസ്റ്റിൻ 2020 ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.
ശാസ്ത്രീയ സംഗീതത്തോട് അതും കർണ്ണാടക സംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. ബാല്യകാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെ പറ്റി യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ ജോസഫ്.
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപ്പോലെ ഭാഗവതർ എന്നു വിശേഷിപ്പിച്ചു തുടങ്ങി. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നും ആളുകൾ ആ ബാലനെ ലാളിച്ചു തുടങ്ങി.
തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ.
ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.
ഈ ആപ്പിൽ പ്രധാനമായും പഴയകാല മലയാളം ഗാനങ്ങളാണ് ലഭിക്കുന്നത്. താഴെ കാണിക്കുന്ന ലിങ്ക് വഴി പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് .
യേശുദാസ് ആലപിച്ച ഗാനങ്ങൾക്കൊപ്പം എസ് ജാനകിയും എസ്. പി ബാലസുബ്രഹ്മണ്യവും ആലപിച്ച ഗാനങ്ങളും മറ്റു പഴയ ഹിറ്റ് സിനിമകളുടെ ഗാനങ്ങളും ആപ്പിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹോംപേജിൽ ഉള്ള view all ക്ലിക്ക് ചെയ്താൽ മറ്റ് ഗാനങ്ങളും തരംതിരിച്ചിരിക്കുന്നത് കാണുവാനാകും. കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ സെർച്ച് ചെയ്ത് എടുക്കാനും സൗകര്യമുണ്ട്.
ഏതെങ്കിലും ഒരു പാട്ട് ക്ലിക്ക് ചെയ്ത് വലതുവശത്തുള്ള ഹാർട്ട് ഐക്കൺ ക്ലിക്ക് ചെയ്ത് ആപ്പിൽ തന്നെ പാട്ട് സേവ് ചെയ്യാവുന്നതാണ്.ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.
Top music streaming apps, Best free music download apps, How to download music on Android, Legal music download sites, Offline music player apps, Music download for iPhone, Downloading music without WiFi, Music downloader for PC, Free music download for offline listening, Android music player apps. K.J. Yesudas classic hits, Yesudas Malayalam songs, Yesudas Tamil songs collection, Evergreen Yesudas melodies, K.J. Yesudas devotional songs, Yesudas Hindi movie songs, Best of Yesudas playback, Yesudas golden era songs, Yesudas Carnatic music renditions, K.J. Yesudas live concert recordings
Post a Comment