യുഎഇയിലെ ലോകപ്രശസ്തമായ റാഫേൽ ലോട്ടറി മത്സരമാണ് ബിഗ് ടിക്കറ്റ്. ഓരോ മാസവും കോടികളാണ് വിജയിയെ തേടിയെത്തുന്നത്. പ്രവാസികൾ വളരെയധികം കൂടുതലുള്ള നാട് ആയതിനാൽ തന്നെ ഈ പ്രവാസികളിൽ മലയാളികൾ വളരെ കൂടുതലുള്ളതിനാലും സമ്മാനം ലഭിക്കുന്നവരിൽ വലിയൊരു ശതമാനവും എപ്പോഴും മലയാളികൾ ആകുന്നതും ആണ് ഇതിൽ.
പക്ഷേ പലർക്കും അറിയാത്ത ഒരു കാര്യമാണ് ഓൺലൈനായി സ്വന്തമായി ഈ ടിക്കറ്റ് ആർക്കും പർച്ചേസ് ചെയ്യാം എന്നുള്ളത്. നിലവിലെ യുഎഇയിൽ ഉള്ളവരോ ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരോ കേരളത്തിൽ ഉള്ളവർക്ക് എല്ലാം ടിക്കറ്റ് പർച്ചേസ് ചെയ്യാം.
അതെങ്ങനെയാണ് ഓൺലൈനിൽ പർച്ചേസ് ചെയ്യുക എന്നാണ് ഇവിടെ വിശദീകരിക്കാൻ പോകുന്നത്.
എങ്ങനെയാണ് ചെയ്യുക?
ആദ്യമായി ചെയ്യേണ്ടത് ബിഗ് ടിക്കറ്റ് പർച്ചേസ് ചെയ്യാനുള്ള ഔദ്യോഗിക വെബ്സൈറ്റിൽ പോകുവ എന്നതാണ്. പല ആപ്പുകളിലും സൈറ്റുകളിലും ബിഗ് ടിക്കറ്റ് പർച്ചേസ് ഓപ്ഷൻ കാണാം. പക്ഷേ അവയെല്ലാം വെരിഫൈ ചെയ്താൽ മാത്രമേ വിശ്വസനീയമായി പർച്ചേസ് ചെയ്യാൻ പറ്റൂ. അതിനാൽ എപ്പോഴും ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് വാങ്ങുന്നതാണ് ഏറ്റവും ഉചിതമായ മാർഗം.
സ്റ്റെപ്പ്-1: ആദ്യപടിയായി ഇതിനായി ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ടിക്കറ്റ് പർച്ചേസ് ചെയ്യാനുള്ള വെബ്സൈറ്റിൽ ലിങ്ക് താഴെ നൽകുന്നുണ്ട്. അടുത്ത നറുക്കെടുപ്പ് ദിവസം ഒക്ടോബർ മൂന്നിനായതിനാൽ അതുവരെ എല്ലാവർക്കും ടിക്കറ്റ് വാങ്ങാം.
ടിക്കറ്റ് വാങ്ങാൻ: ഇവിടെ തുറക്കുക
സ്റ്റെപ്പ്-2: തുറന്നുവരുന്ന പേജിൽ ബൈ ടിക്കറ്റ്സ് എന്ന ബട്ടൺ അമർത്തുക. അതിനുശേഷം ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റിന്റെ ലോഗിൻ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും.
സ്റ്റെപ്പ്-3: ആദ്യമായി ചെയ്യുന്നവരാണെങ്കിൽ താഴെ രജിസ്റ്റർ നൗ എന്ന ബട്ടൻ അമർത്തി ഇമെയിൽ അഡ്രസ് ഫോൺ നമ്പർ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.
മുൻപേ എപ്പോഴെങ്കിലും ചെയ്തിട്ടുള്ള വരാണെങ്കിൽ ഇമെയിൽ അഡ്രസ്സും സെക്യൂരിറ്റി കോഡും നൽകി ലോഗിൻ ചെയ്യുക. ഇന്ത്യൻ മൊബൈൽ നമ്പർ ഓഫ് യുഎഇ അല്ലെങ്കിൽ ജിസിസി മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്യാം.
സ്റ്റെപ്പ്-4: ഇതിനുശേഷം പർച്ചേസ് ചെയ്യാനുള്ള ടിക്കറ്റിന്റെ ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പെയ്മെൻറ് നൽകി പർച്ചേസ് ചെയ്യാം. ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. ഇന്ത്യയിൽ നിന്നുകൊണ്ട് പർച്ചേസ് ചെയ്യുകയാണെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
നേരിട്ട് ടിക്കറ്റ് പോർട്ടലിലേക്ക് പോകാൻ
ഇവിടെ തുറക്കുക
Post a Comment