ആലപ്പുഴ ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കൗണ്‍സലര്‍ ഒഴിവ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ മിഷന്‍ വാത്സല്യയുടെ ഭാഗമായി ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മായിത്തറയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സലര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെല്‍ത്ത്/കൗണ്‍സലിങ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും കൗണ്‍സലിങ് ആന്റ് കമ്യൂണിക്കേഷനില്‍ പി ജി ഡിപ്ലോമയും കുറഞ്ഞത് സര്‍ക്കാര്‍ സന്നദ്ധസംഘടനയിലെ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

വനിതശിശുവികസന മേഖലയിലെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ ഹോണറേറിയം 23170 രൂപ. പ്രായപരിധി 2024 നവംബര്‍ 1 ന് 40 വയസ് കവിയരുത്. ആലപ്പുഴ ജില്ലാ നിവാസികളായ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചാല്‍ മതി. 

അപേക്ഷാഫോം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-1 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. 

വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2241644. വെബ്‌സൈറ്റ്: www.wcd.kerala.gov.in 

Post a Comment

Previous Post Next Post