ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ പഠിക്കുകയും പഠിക്കാൻ പോകാൻ ശ്രമിക്കുന്ന കുട്ടികളെയും ഭാരതത്തിൻറെ മദത് പോർട്ടലിൽ രജിസ്റ്റർചെയ്യാൻ കോൺസിഡർ സർവീസ് മാനേജ്മെൻറ് വിദേശകാര്യമന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് കാനഡ യുകെ ഓസ്ട്രേലിയ ന്യൂസിലാൻഡ് ജർമ്മനി, ജിസിസി രാജ്യങ്ങൾ അമേരിക്ക ചൈന ബംഗ്ലാദേശ് തായ്ലൻഡ് ഇന്തോനേഷ്യ സിംഗപ്പൂർ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം പഠിക്കുകയും താമസിക്കുകയും ചെയ്യുന്നത്. നിരവധിപേർ പോവാൻ ഒരുങ്ങി നിൽക്കുകയും ടിക്കറ്റും മിസ്സയും എല്ലാം കാത്തിരിക്കുകയും ചെയ്യുന്നവരും ഉണ്ട്.
ഇത്തരം വിദ്യാർത്ഥികൾ അവിടെ എത്തിയാലും ഒരു അത്യാവശ്യഘട്ടത്തിലും അപകട സാഹചര്യത്തിൽ സർക്കാരിന് വിദ്യാർഥികളെ പെട്ടെന്ന് ട്രാക്ക് ചെയ്യാനും ബന്ധപ്പെടുവാനും വേണ്ടിയുള്ള വിദ്യാർത്ഥികളുടെ കാറ്റലോഗ് സൃഷ്ടിയാണ് ഇതിലൂടെ ഭാരതസർക്കാർ ചെയ്യുന്നത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നാൽ കൗൺസിലർ സർവീസസ് മാനേജ്മെന്റിന്റെ വെബ്സൈറ്റ് തുറക്കുകയും അതിൽ പോയി ഇന്ത്യൻ സ്റ്റുഡൻസ് അബ്രോയിഡ് രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഓരോ വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
രജിസ്റ്റർ ചെയ്യാൻ ഇവിടെ തുറക്കുക
അതേസമയം വിദേശത്തുള്ള പ്രവാസികളോടും കോൺസുലേറ്റ് സർവീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ തുറന്നാൽ രജിസ്റ്റർ ചെയ്യേണ്ട പേജിലേക്ക് നേരിട്ട് ചെല്ലാവുന്നതാണ്.
Post a Comment