യുഎഇയിൽ നിർബന്ധമാക്കപ്പെട്ട തൊഴിൽ നഷ്ട ഇൻഷുറൻസിന്റെ അപേക്ഷ തിയതി ഒക്ടോബർ ഒന്നിന് തീരുകയാണ്. ഈ സ്കീമിലേക്ക് എസ്എംഎസ് വഴി സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ വന്നിട്ടുണ്ട്.
ഇതുവരെയും നിങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്ന ഒരാളാണെങ്കിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ അംഗമായിട്ടില്ലെങ്കിൽ ഉടൻതന്നെ ചേരേണ്ടതാണ്. എങ്ങനെയാണ് ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഔദ്യോഗിക ആപ്പുകൾ വഴിയും ഇത് ചെയ്യേണ്ടതെന്ന് മലയാളത്തിൽ വിശദീകരിക്കുന്ന ലേഖനം വായിക്കാൻ ഇവിടെ തുറക്കുക.
എത്തി സലാത്ത് മൊബൈൽ ലൈൻ ഉള്ളവരാണെങ്കിൽ നിങ്ങൾക്ക് എസ്എംഎസ് വഴി ഇൻഷുറൻസ് എടുക്കാം. അങ്ങനെ വരുമ്പോൾ നിങ്ങളുടെ അക്കൗണ്ട് ബാലൻസിൽ നിന്ന് ഇൻഷുറൻസ് തുക പോവുകയോ പോസ്റ്റ് കണക്ഷൻ ആണ് എടുത്തിരിക്കുന്നത് എങ്കിൽ നിങ്ങളുടെ പോസ്റ്റ് ബില്ലിലേക്ക് അതും കൂടി ചെയ്യുകയോ ചെയ്തതാണ്.
എത്തിസലാത്ത് മൊബൈൽ സിം വഴി രജിസ്റ്റർ ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ 2120 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്.
ഫോർമാറ്റ്: ID <space>(Emirates ID)
ക്യാപിറ്റൽ ലെറ്ററിൽ ഐഡി എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട് നിങ്ങളുടെ എമിറേറ്റ്സ് ഐഡി നമ്പർ 2120 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.
ഇതല്ലാതെ ഫ്രീ വോയിസ് കോൾ ചെയ്യാൻ തരുന്ന ബോട്ടിം ആപ്പ് വഴിയാണ് ചെയ്യാൻ കഴിയുക. ബോട്ടിംഗ് ആപ്പിന്റെ ഔദ്യോഗിക ആപ്പ് വഴിയായിരിക്കണം ചെയ്യേണ്ടത്. ഈ ആപ്പ് എടുത്തിട്ടില്ലാത്തവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ തുറന്നാൽ പ്ലേസ്റ്റോറിൽ നിന്നും പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കുക 16000 ദിർഹം അല്ലെങ്കിൽ അതിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് പ്രതിമാസം അഞ്ചു ദിർഹവും വർഷത്തിൽ 60 ദിർഹമാണ് ഇൻഷുറൻസ് തുക അടക്കാൻ ഉണ്ടാവുക. ഇവർക്ക് ഇൻഷുറൻസ് ക്ലൈമായി 10000 ദിർഹം വരെയാണ് ഇൻഷുറൻസ് ആയി ലഭിക്കുക.
അതേസമയം 16000 ദിർഹത്തിന് മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് പ്രതിമാസം 10 ദിർഹം ആയിരിക്കും അതായത് വർഷത്തിൽ 120 ദിർഹം ആയിരിക്കും ഇൻഷുറൻസ് തുക ആയി അടക്കേണ്ടി വരിക. ഇവർക്ക് ഇൻഷുറൻസ് ക്ലൈമായി 20000 ദിർഹം വരെ ലഭിക്കും.
ഒക്ടോബർ ഒന്നിനുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ 400 ദിർഹം വരെ ഏകദേശം പതിനായിരം രൂപയോളം ആണിത് ഫൈൻ സർക്കാർ നിങ്ങളിൽ നിന്ന് ഈടാക്കുന്നതാണ്. ഏതെങ്കിലും മാസത്തിൽ ഇൻഷുറൻസ് തുക അടയ്ക്കുന്നത് മുടങ്ങിക്കഴിഞ്ഞാൽ പിഴയായി 200 ദിർഹം ഏകദേശം 5000ത്തോളം രൂപ നിങ്ങൾക്ക് പിഴ വരും.
Post a Comment